Wednesday, March 31, 2010
വിവാദമാക്കാത്തത് നാണക്കേട്
വളരെ മോശമായിപ്പോയി. മലയാളികളുടെ ഇഷ്ട വിനോദമായ വിവാദത്തിന് മറ്റൊരു വിഷയം കിട്ടിയിട്ടും അതിന് ഡിഫി തിരികൊളുത്തിയിട്ടും ആര്‍ക്കും അത് ആളിക്കത്തിയ്ക്കാനാവാതെ പോയി.
കേന്ദ്ര മന്ത്രി ശശി തരൂരിന്റെ വരുമാനവും ആസ്തിയും അന്വേഷിയ്ക്കണമെന്നായിരുന്നു ഡിഫി ആവശ്യപ്പെട്ടത്. കൊച്ചി ആസ്ഥാനമായുള്ള ഐപിഎല്‍ ക്രിക്കറ്റ് ടീം നേടിയ റോണ്ഡിവൂ എന്ന കമ്പനിയുടെ സംഘാടകന്‍ ശശി തരൂരാണെന്ന വാര്‍ത്ത ആയിരുന്നു ഇതിന് കാരണം.
പല ചാനലുകളും ഇത് ഒരു വിവാദമാക്കാനുള്ള ശ്രമങ്ങള്‍ നടത്തി എങ്കിലും എന്തോ അത് അത്ര ഫലിച്ചില്ല. കൊച്ചി ഐപിഎല്‍ ടീം റോണ്ഡിവൂ എന്ന കണ്‍സോര്‍ഷ്യം നേടിയതിന് രണ്ട് ദിവസത്തിന് ശേഷം തരൂര്‍ ഒരു ചാനലിന് അഭിമുഖം നല്‍കിയിരുന്നു. കണ്‍സോര്‍ഷ്യത്തിന് പിന്നില്‍ ചില ക്രിക്കറ്റ് താരങ്ങളും ഉണ്ടെന്നായിരുന്നു അതില്‍ തരൂര്‍ പറഞ്ഞത്. അഭിമുഖത്തിന് ശേഷം വാര്‍ത്തയുടെ അവസാന കുറിപ്പ് പറഞ്ഞ ലേഖകന്‍ ഒരു കാര്യം പറയാന്‍ മറന്നില്ല. "ദിവസവും റോണ്ഡിവൂവിനെക്കുറിച്ച് പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതുകൊണ്ട് തരൂരും കമ്പനിയുമായുള്ള ബന്ധം വിവാദമാവും" എന്നായിരുന്നു അത്.
ഇതുപോലെ പല ചാനലുകളും പത്രങ്ങളും പയറ്റി നോക്കിയെങ്കിലും ഫലം കണ്ടില്ല. എന്തൊരു കഷ്ടം.
എന്തായാലും ഇത് മലയാളിയ്ക്ക് ഉണ്ടാക്കി വച്ചിരിയ്ക്കുന്ന നാണക്കേട് ചില്ലറ ഒന്നുമല്ല. ഇനിയും സമയം വൈകിയിട്ടില്ല. എങ്ങനെ എങ്കിലും ഇതിനെ ഒരു വിവാദമാക്കി മാറ്റൂ. ഇല്ലെങ്കില്‍ എന്തിനെയും വിവാദമാക്കുന്ന നമ്മള്‍ക്ക് ആ നാണക്കേടില്‍ നിന്ന് നമുക്ക് ഒരിയ്ക്കലും ഒഴിയാനാവില്ല....
Subscribe to:
Post Comments (Atom)


ഡിഫിക്കാര്‍ക്ക് മറ്റൊരു പണിയുമില്ലാത്തത് കൊണ്ടാണ് വിലകുറഞ്ഞ ആരോപണങ്ങളുമായി രംഗത്ത് വന്നത്, ശശിതരൂരിന്റെ ആസ്തികൊണ്ടാണ് ക്രിക്കറ്റ് ടീം കേരളത്തിനായ് ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്ക് പോലും പറയാനാവില്ല. നായനാര്‍ ഫുട്ബാള്‍ കളി കാണാന്‍ രണ്ടു ബീര്‍ വാങ്ങുമ്പോള്‍ ഒരു ടിക്കറ്റ് ഫ്രീ എന്നതിനെ കണ്ടില്ല്ലാന്ന് നടിച്ചവരാണിവര് .
ReplyDeleteകഷ്ടം നടുകടലിലും നായ നക്കി അല്ലെ കുടിക്കു ...മലയാളികളെ കൊണ്ട് തോറ്റു
ReplyDelete