"കുന്നുമ്മല്‍ ശാന്ത ഈ ബ്ലോഗിന്റെ ഐശ്വര്യം"

Tuesday, December 22, 2009

ഉണ്ണിത്താന്റെ "അനാശ്യസ്യം"

ഉണ്ണിത്താന്റെ അറസ്റ്റ് മാധ്യമങ്ങളും ചാനലും ആഘോഷിക്കുകയാണല്ലോ.... അപ്പോ ശശിക്ക് തോന്നിയ ചില കാര്യങ്ങള്‍....


"പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താനെ അനാശാസ്യത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ കൊല്ലം സ്വദേശിനിക്കൊപ്പമാണ് ഉണ്ണിത്താന്‍ പിടിയിലായത്. മഞ്ചേരി 22ആം മൈലിലുള്ള ഒരു വാടക വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.

വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് സി പി എം പ്രവര്‍ത്തകരും നാട്ടുകാരും വീട് വളഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് രാജ്മോഹന്‍ ഉണ്ണിത്താനെ യുവതിക്കൊപ്പം തടഞ്ഞുവച്ചത്. നാട്ടുകാര്‍ ഇവരെ വീട്ടില്‍ത്തന്നെ തടഞ്ഞുവച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു" (വാര്‍ത്ത)


ഈ "അനാശ്യസ്യം" "അനാശ്യസ്യം" എന്ന് വെച്ചാല്‍ എന്താ? തരം കിട്ടിയാല്‍ "അനാശ്യസ്യം" നടത്താത്ത ആരുണ്ട്? നെഞ്ചില്‍ കൈവെച്ച് പറഞ്ഞ് നോക്കിയേ....

രാജ് മോഹനെ നാട്ടുകാര്‍ കൈവെച്ചു, മദ്യപിച്ചിരുന്നു, ഫലം നെഗറ്റീവ് കോപ്പ് മണ്ണാങ്ങട്ട.....

ഇന്ത്യയില്‍ ഒരു പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും പരസ്പര സമ്മതത്തോടെ "അനാശ്യസ്യം" നടത്താം എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്.... എന്നാല്‍ സദാചാര പോലീസ് കളിക്കുന്ന മലയാളികളാകട്ടെ മനസമാധാനമായി ഒന്ന് "അനാശ്യസ്യം" നടത്താന്‍ പോലും സമ്മതിക്കില്ലാ എന്ന് പറഞ്ഞാല്‍

ഇവനൊക്കെ കെറുവാ തനിക്കോ "അനാശ്യസ്യം" നടത്താന്‍ പറ്റുന്നില്ല അങ്ങനെ ഇവനൊന്നും "അനാശ്യസ്യം" ചെയ്യേണ്ട എന്ന്....

ഉണ്ണിത്താനോ മണ്ണിത്താനോ ആകട്ടെ മുരളിയോ ചുരളിയോ ആകട്ടെ ജയരാജോ പരാജയരാജോ ആകട്ടെ... പ്രായപൂര്‍ത്തിയായിട്ടുണ്ടേല്‍ പരസ്പര സമ്മതമാണേല്‍ "അനാശ്യസ്യം" നടത്താന്‍ ഒരു സദാചാരപ്പോലീസിന്റെയും ശല്യം ഇല്ലാതിരിക്കാന്‍ പുതിയ നിയമം കൊണ്ടുവരണം........

Thursday, December 10, 2009

വിനയ കുനയന്റെ തിരിച്ചറിവുകള്‍...

വിനയനെ അറിയില്ലെ നമ്മുടെ സൂപ്പര്‍സംവിധായകന്‍ വിനയന്‍ വിനയന് ഇപ്പോഴാണ് ദിലീപിനെ മനസിലായത്... ഒരു സിനിമാവാരികയക്ക് അനുവദിച്ച(?) അഭിമുഖത്തിലാണ് വിനയന്‍ വീണ്ടും വിഷം തുപ്പിയിരിക്കുന്നത്..

ദിലീപിന്‍റെ കുഴപ്പം കൊണ്ടാണ് സിദ്ദിഖ് സംവിധാനം ചെയ്തബോഡിഗാര്‍ഡ്പൂര്‍ത്തിയാകാന്‍ വൈകിയതെന്ന് വിനയന്‍ പറഞ്ഞു. മോഹന്‍ലാലാകാനാണ് ദിലീപ് ശ്രമിച്ചത്. സംവിധായകന്‍ സിദ്ദിഖും നയന്‍‌താരയും രാവിലെ ഏഴുമണിക്ക് ബോഡിഗാര്‍ഡിന്‍റെ സെറ്റില്‍ ഹാജരാകുമ്പോള്‍ നായകനായ ദിലീപ് 11 മണിക്കു മാത്രമേ സെറ്റിലെത്തുമായിരുന്നുള്ളൂ. മാക്ടയില്‍ തനിക്കെതിരെ രോഷം കൊണ്ട സിദ്ദിഖിന്‍റെ ഇപ്പോഴത്തെ അവസ്ഥയാണിത്.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന എന്‍റെ ചിത്രത്തില്‍ ആദ്യം നായകനായി ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്തിനെ മാറ്റി പകരം കലവൂര്‍ രവികുമാറിനെക്കൊണ്ട് എഴുതിക്കണമെന്ന് ദിലീപ് പറഞ്ഞു. തിരക്കഥാകൃത്തിന് ഞാന്‍ വാക്കു കൊടുത്തതാണ്, വേണമെങ്കില്‍ ദിലീപിന് മാറാമെന്ന് ഞാന്‍ പറഞ്ഞു. പിന്നീടാണ് വേഷം ജയസൂര്യ ചെയ്തത്. ഞാനും ദിലീപും തമ്മിലുള്ള ഫൈറ്റ് അന്ന് തുടങ്ങിയതാണ്.”

ദിലീപിനെ നായകനാക്കി ആറു സിനിമകള്‍ ചെയ്ത സംവിധായകനാണ് ഞാന്‍. കല്യാണ സൌഗന്ധികം മുതല്‍ ദിലീപിലെ കലാകാരനെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. താന്‍ ഒരു നല്ല കലാകാരനാണെന്നും പക്ഷേ, മോഹന്‍ലാലാകാന്‍ ശ്രമിക്കരുതെന്നും ഞാന്‍ ദിലീപിനോട് പറഞ്ഞിരുന്നു. പക്ഷേ മോഹന്‍ലാലാകാനാണ് ദിലീപ് ശ്രമിച്ചത്”. “ദിലീപ് ചെയ്തത് തെറ്റാണെന്ന് ഐഫക് പ്രതിനിധിയായ വിജയന്‍ പലവട്ടം പറഞ്ഞു. എന്നാല്‍ വിജയന്‍ ദിലീപിന്‍റെ വീട്ടില്‍ പോയി തിരികെ വന്നതിന് ശേഷം അഭിപ്രായം മാറ്റി. ദിലീപിനെതിരെ നടപടി വേണ്ട, തുളസീദാസിനെതിരെ മാത്രം മതി എന്ന് വിജയന്‍ പറഞ്ഞപ്പോഴാണ് ഞാനും വിജയനും തമ്മില്‍ തെറ്റിയത്. അന്ന് വിജയന്‍ പറഞ്ഞതുപോലെ ഞാന്‍ കേട്ടിരുന്നെങ്കില്‍ എല്ലാ പ്രശ്നങ്ങളും തീരുമായിരുന്നു. ഉടന്‍ തന്നെ ദിലീപ് എനിക്കൊരു ഡേറ്റും ഒപ്പിച്ചു തരുമായിരുന്നു. ഒരു താരം സംവിധായകനെ ചീറ്റ് ചെയ്തപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. ഇവിടെ താരമേധാവിത്വമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതിനെതിരെയാണ് ഞാന്‍ പറയുന്നത്. അത് ആരെതിര്‍ത്താലും പറയുകയും ചെയ്യും


ശോ!!! ദേ പൂടാഞ്ചം... സംവിധായകരുടെ കാണപ്പെട്ട ദൈവം... സംവിധായകരുടെ അപ്പോസ്തലന്‍.... അനീതിയും അക്രമവും എവിടെകണ്ടാലും എതിര്‍ക്കും എന്ത് ചെയ്യാം അത് പുള്ളിയുടെ രക്തത്തില്‍ അലിഞ്ഞ് പോയി...

ശശിക്ക് ഒരു സംശയം ഊമപ്പെണ്ണിന് ശേഷമല്ലെ വിനയന്‍ വാര്‍&ലൌ എടുത്തത്? അതില്‍ ദിലീപിനെ ഡ്യൂപ്പാണോ അഫിനയിച്ചത്? ആയിരിക്കാം പുള്ളിയും ഡ്യൂപ്പും തമ്മില്‍ പണ്ടേ ഇടപാടുണ്ടല്ലോ.. ലാലിന്റെ ഡ്യൂപ്പായ മദന്‍ലാലിനെ വെച്ചല്ലേ ആദ്യപടമായ സൂപ്പര്‍സ്റ്റാര്‍ വിനയന്‍ എടുത്തത്... പിന്നെ ബോയ്‌ഫ്രണ്ടില്‍ ലാലിന്റെയും മമ്മൂട്ടിയിടെയും ഡ്യൂപ്പും ഉണ്ട്..

പറഞ്ഞത് കേട്ടില്ലേ... "സംവിധായകന്‍ സിദ്ദിഖും നയന്‍‌താരയും രാവിലെ ഏഴുമണിക്ക് ബോഡിഗാര്‍ഡിന്‍റെ സെറ്റില്‍ ഹാജരാകുമ്പോള്‍ നായകനായ ദിലീപ് 11 മണിക്കു മാത്രമേ സെറ്റിലെത്തുമായിരുന്നുള്ളൂ." എന്ന് സിദ്ദിഖും നയന്‍‌താരയും രാവിലെ ഏഴുമണിക്ക് സെറ്റില്‍ വന്നിട്ട് ചീട്ട് കളിച്ച് ഇരിക്കുമായിരിക്കും അല്ലേ??

പിന്നെ "താന്‍ ഒരു നല്ല കലാകാരനാണെന്നും പക്ഷേ, മോഹന്‍ലാലാകാന്‍ ശ്രമിക്കരുതെന്നും ഞാന്‍ ദിലീപിനോട് പറഞ്ഞിരുന്നു"... അല്ല അറിയാവയ്യാഞ്ഞിട്ട് ചോദിക്കുകാ ലാലെന്താ മോശമാണോ??

ആദ്യം ദിലീപ് പിന്നെ മണി അത് കഴിഞ്ഞ് പൃഥ്യി.. ഇവര്‍ക്ക് എല്ലാവര്‍ക്ക് നേരെയും വിനയന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്... പിന്നെ ലാലേട്ടനെ എല്ലാത്തിന്റെ കൂട്ടത്തിലും തെറിവിളിക്കും പുള്ളിക്ക് ഇതുവരെ ഡേറ്റ് കൊടുത്തിട്ടില്ലല്ലോ... ചുമ്മാതല്ലാ ആരും ഇപ്പോ ഡേറ്റ് കൊടുക്കാത്തത് 2 പടം കഴിയുമ്പോ അവരെതന്നെ തെറിവിളിക്കുമല്ലോ...

താന്‍ ആദ്യം പോയി നല്ല രണ്ട് സിനിമ എടുക്ക് എന്നിട്ട് വല്ലതും പറ അപ്പോ നമ്മള്‍ കേള്‍ക്കാം ഇപ്പോ പോയി നല്ല പിള്ളേരുടെ അടുത്ത് 'സഹ' ആയി പണി പടിക്ക്....

ഞാന്‍ വിചാരിച്ചു ഏറ്റവും വല്യ തൊട്ടി 'ശശി' ആയിരിക്കും എന്ന് ഇപ്പോ മനസിലായി ശശിക്ക് രണ്ടാം സ്ഥാനമേകിട്ടൂ...

Wednesday, December 9, 2009

മങ്കമ്മ പെട്ടേ...

മങ്കമ്മയെ അറിയില്ലേ നമ്മുടെ സ്വന്തം മങ്കാമഹേഷ്... സിനിമയില്‍ കണ്ടില്ലേലും മൊവീലിലെങ്കിലും ഈ അടുത്ത കാലത്ത് പുള്ളിക്കാരിയെ കാണാത്തവര്‍ ചുരുക്കം.. ഞാന്‍ പറഞ്ഞ് വരുന്നത് നമ്മുടെ ആ നടി മലയാളത്തിലെ ഒരു പ്രശസ്ത(?) 'മ' വാരികയ്ക്ക് (പൊരുത്തം നോക്കിയേ പുള്ളിക്കാരിയും മ വാരികയും മ) നല്‍കിയ അഭ്മുഖത്തില്‍ ആ ക്ലിപ്പിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നു.... അതിനെ പറ്റിയുള്ള വാര്‍ത്ത ഇങ്ങനെ...

"തന്നെയും തന്റെ കുടുംബത്തെയും അപമാനപ്പെടുത്താനാണ് ഇത്തരമൊരു വീഡിയോ സൃഷ്ടിച്ചത്.
അടുത്തിടെ മരണമടഞ്ഞ ഒരു സീരിയല്‍ തിരക്കഥാകൃത്താണ് ഈ വീഡിയോയ്ക്ക് പിന്നില്‍. മരിച്ചവരെക്കുറിച്ച് ദോഷം പറയാന്‍ പാടില്ല, എന്നാല്‍ പറയാതിരിയ്ക്കാനും പറ്റുന്നില്ല, അത്രയധികം ദ്രോഹമാണ് അയാള്‍ ചെയ്തത്.

ഭര്‍ത്താവ് മഹേഷിന്റെ മരണത്തിന് ശേഷം മങ്കാമഹേഷ് അഭിനയിച്ച സീരിയലിന്റെ തിരക്കഥാക്കൃത്തായിരുന്നു ഇയാള്‍. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതത്തില്‍ പെടുന്നനെ ഒറ്റപ്പെട്ടുപോയ നടിയുമായി സൗഹൃദം നടിച്ച് അടുപ്പം സ്ഥാപിയ്ക്കാന്‍ ഈ തിരക്കഥാകൃത്ത് ശ്രമിച്ചിരുന്നത്രേ. മാന്യമായി പെരുമാറിയിരുന്നന്ന ഇയാള്‍ അധികം താമസിയാതെ കുടുംബസുഹൃത്തായി. രണ്ട് പേരുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്.

സുഹൃദ്ബന്ധം ദൃഢമായപ്പോള്‍ ഇയാള്‍ മങ്കാമഹേഷിനോട് വിവാഹഭ്യര്‍ത്ഥന നടത്തി. എന്നാല്‍ നടി അതിന് തയ്യാറായില്ല. അയാളെ ഒരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും അത്തരം ചിന്തകളൊക്കെ വേണ്ടെന്ന് വെയ്ക്കാനുമായിരുന്നു മങ്കയുടെ മറുപടി. പിന്നീട് മങ്കാമഹേഷ് തന്നെ മുന്‍കൈയ്യെടുത്ത് അയാളെ മറ്റൊരു വിവാഹം കഴിപ്പിക്കുകയും ചെയ്തു.

ഈ സമയത്ത് മങ്കാമഹേഷിന്റെ വീട്ടുകാര്‍ മറ്റൊരു കല്യാണം ആലോചിയ്ക്കുന്നുണ്ടായിരുന്നു. അത് ഏകദേശം ഉറപ്പിച്ചെങ്കിലും മകളും മരുമകനും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മങ്കാമഹേഷ് അതില്‍ നിന്നുംപിന്‍മാറി. മറ്റൊരാളെ വിവാഹം കഴിച്ചാല്‍ അമ്മയുടെ സ്‌നേഹം നഷ്ടപ്പെടുമോയെന്ന ഭയം കൊണ്ടാണ് മകള്‍ പുതിയ ബന്ധത്തെ എതിര്‍ത്തത്. ജീവിതത്തില്‍ അമ്മ ഒറ്റയ്ക്കല്ലെന്നും മകള്‍ അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യം വിവാഹം ആലോചിച്ചയാളോടും തിരക്കഥാകൃത്തിനോടും നടി പറഞ്ഞിരുന്നു. എന്നാല്‍ തിരക്കഥാകൃത്തിന് വിവാഹം ആലോചിച്ച കാര്യം തന്നെ ഇഷ്ടപ്പെട്ടില്ലെന്ന് മങ്കാ മഹേഷ് പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റില്‍ മസ്‌ക്കറ്റിലുള്ള മകളുടെ അടുത്തേക്ക് പോയ സമയത്ത് തിരക്കഥാകൃത്ത് നടിയെ ഫോണില്‍ വിളിച്ച് അത്യാവശ്യമായി നാട്ടില്‍ തിരികെ എത്തണമെന്ന് ആവശ്യപ്പെട്ടു. എന്താണ് കാരണമെന്ന് ചോദിച്ചെങ്കിലും അയാള്‍ കാര്യം പറഞ്ഞില്ല. ഫോണ്‍ വിളിയില്‍ പന്തികേട് തോന്നിയ നടി തമ്മില്‍ ഇനി കാണരുതെന്നും മേലില്‍ ബുദ്ധിമുട്ടിയ്ക്കരുതെന്നും പറഞ്ഞു. ഇത് കേട്ട് കലി പൂണ്ട അയാള്‍ നല്ലൊരു കുടുംബ ജീവിതം നയിക്കാന്‍ നിന്നെ സമ്മതിയ്ക്കില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

ഈ സംഭവത്തിന് ശേഷം മങ്കാമഹേഷ് അറിയുന്നത് തന്റെ മോശമായ ഒരു ബെഡ്‌റൂം രംഗം ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും പ്രചരിയ്ക്കുന്ന സംഭവമാണ്. ഇതറിഞ്ഞയുടനെ നടി തിരക്കഥാക്കൃത്തിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്‌തെങ്കിലും അയാള്‍ കരള്‍ രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ കിടക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്.

അശ്ലീല വീഡിയോ ക്ലിപ്പിന്റെ കാര്യം മങ്ക ടിവി താരസംഘടനയായ ആത്മയുടെ പ്രസിഡന്റായ ഗണേഷ് കുമാറിനോടും മറ്റൊരു സുഹൃത്തിനോടും പറഞ്ഞിരുന്നു. പിന്നീട് സുഹൃത്ത് തിരക്കഥാക്കൃത്തിനെ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും അയാള്‍ അത് സമ്മതിയ്ക്കാന്‍ തയാറായില്ല.

പിന്നീട് തിരക്കഥാക്കൃത്തിന്റെ ഒരു സുഹൃത്ത് തന്നെയാണ് അശ്ലീല വീഡിയോയുടെ പിന്നിലുള്ള രഹസ്യം മങ്കാമഹേഷിനോട് വെളിപ്പെടുത്തിയത്. മങ്കയുടെ കുറെ ഫോട്ടോ സ്റ്റില്‍സ് ഉപയോഗിച്ച് മോര്‍ഫിങിലൂടെ നിര്‍മ്മിച്ച വ്യാജവീഡിയോ ഏതോ വെബ്‌സൈറ്റിന് അയാള്‍ വില്‍ക്കുകയായിരുന്നുവത്രേ.

ഏതോ നീലചലച്ചിത്രവുമായി കൂട്ടിക്കലര്‍ത്തിയാണ് അയാള്‍ അതുണ്ടാക്കിയത്. സുഹൃത്തായിരുന്ന ആ മനുഷ്യന്‍ അങ്ങനെയൊക്കെ ചെയ്യുമെന്ന് താന്‍ കരുതിയിരുന്നില്ല, അയാളുമായി തനിയ്ക്ക് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വീഡിയോ പ്രചരിയ്ക്കുന്ന കാര്യം നാട്ടില്‍ പരന്നപ്പോള്‍ ആത്മഹത്യ ചെയ്യാനാണ് ആദ്യം തോന്നിയതെന്നും മങ്കാ മഹേഷ് പറഞ്ഞു."


അയ്യോ പാവം... പച്ചവെള്ളം ചവച്ചേ കുടിക്കൂ... 4 പോട്ടം വെച്ച് മോര്‍ഫ് ചെയ്യാമത്രേ.... ഹാ!! ആര് എവിടെയൊക്കെ തുണിപൊക്കിയാലും പഴിചാരാന്‍ മോര്‍ഫിങ്ങ് ഉണ്ടല്ലോ... അല്ല അറിയാവയ്യാഞ്ഞിട്ട് ചോദിക്കുവാ മോര്‍ഫിങ്ങ് എന്ന് പറഞ്ഞാ 4 പോട്ടം വെച്ച് ഏത് മൈ.. അല്ല കൊഞ്ഞാണന്‍ സീരിയല്‍ തിരക്കഥാക്കൃത്തിനും ചെയ്യാന്‍ പറ്റുന്ന കാര്യമാണോ? ഫോട്ടോ മോര്‍ഫ് ചെയ്തു എന്ന് പറഞ്ഞാല്‍ ഓകെ വിശ്വസിക്കാം ഇത് വീഡിയോവില്‍... അങ്ങനെയാണേല്‍ ശശീടെ കൊറച്ച് ഫോട്ടോസ് തരാം... ഏതേലും നടീടെ കൂടെ ആരേലും ഒന്ന് മോര്‍ഫ് ചെയ്ത് തരൂ പ്ലീസ് ഞാന്‍ ഒന്ന് ഫേയ്മസ് ആയിക്കോട്ടെ....

ഈ പറയുന്ന കഥയിലെ അവസാനഭാഗം ഇങ്ങനെ മാറ്റിയാല് ശരിയാകും. മങ്ക കാലുമാറിയപ്പോള് തിരക്കഥാകൃത്ത് കയ്യിലുള്ള് പഴയ ബിറ്റ് ഇറക്കി. ഇതല്ലേ സത്യം... ആണോ??

ഞാന്‍ ശശി... തൊട്ടിശശി

ഞാന്‍ ശശി തൊട്ടിശശി..... തൊട്ടിത്തരം മാത്രം കയ്യില്‍ ഉള്ളവന്‍... തൊട്ടികളെ ഒറ്റനോട്ടത്തില്‍ മനസിലാക്കുന്നവന്‍... ഞാന്‍ കാണുന്നതൊട്ടിത്തരങ്ങള്‍ തൊട്ടിത്തരമാണെന്ന് ഇന്നുമുതല്‍ ഞാന്‍ ഇവിടെ നിന്ന് വിളിച്ച് പറയും കല്ലേറും പൂമാലയും ഇവിടെ ഒരുപോലെ സ്വീകരിക്കപ്പെടും....


എല്ലാതൊട്ടികള്‍ക്കും ഈ ബ്ലോഗിലേക്ക് സ്വാഗതം.....